വിളനിലങ്ങൾ വീണ്ടെടുക്കാൻ പാടത്തിറങ്ങി കുട്ടികൾ



നെടുമ്പാശേരി പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ "വീണ്ടെടുക്കാം വിളനിലങ്ങൾ’ പദ്ധതിയുടെ ഭാഗമായി പുളിയനം പാടത്ത് പാട്ടത്തിനെടുത്ത 50 സെന്റിൽ വിത്ത് വിതച്ചു. പാറക്കടവ് പഞ്ചായത്ത് അംഗം പി ആർ രാജേഷ് വിത്ത് വിതച്ച്‌ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോസ്‌ഫിൻ ബ്രിട്ടോ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപകൻ കെ ബി പ്രകാശ്, പി വി മുരുകദാസ്,  ജിൻസി ഷൈജു, പി വി അയ്യപ്പൻ, ഇ എസ് നാരായണൻ, പി കെ വേലായുധൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News