സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റി പുതിയ ഓഫീസ് ഉദ്ഘാടനം ഇന്ന്
മട്ടാഞ്ചേരി തൊഴിലാളി നേതാവ് ടി എം മുഹമ്മദിന്റെ സ്മരണാർഥം നിർമിച്ച സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ശനി വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏരിയ സെക്രട്ടറി കെ എം റിയാദ് അധ്യക്ഷനാകും. ടി എം മുഹമ്മദിന്റെ ഫോട്ടോ അനാച്ഛാദനം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവും സാന്റോ ഗോപാലൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി എൻ മോഹനനും സ്റ്റുഡിയോ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണിയും ലൈബ്രറി ഉദ്ഘാടനം കെ ജെ മാക്സി എംഎൽഎയും നിർവഹിക്കും. പൊതുസമ്മേളനം തോപ്പുംപടി സിത്താര മൈതാനത്ത് നടക്കും. Read on deshabhimani.com