31 തദ്ദേശവാർഡുകളിൽ 
ഉപതെരഞ്ഞെടുപ്പ്‌ ഡിസംബർ 10ന്‌



തിരുവനന്തപുരം സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്. ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡ്‌, മൂന്ന് നഗരസഭാ വാർഡ്‌, 23 പഞ്ചായത്ത് വാർഡ്‌ എന്നിവിടങ്ങളിലാണ്‌ ഉപതെരഞ്ഞെടുപ്പ്. വിജ്ഞാപനം വെള്ളിയാഴ്ച. 22വരെ നാമനിർദേശ പത്രിക നൽകാം. സൂക്ഷ്മപരിശോധന 23ന്. 25വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന്. വോട്ടെടുപ്പിനായി 192 പോളിങ്‌ ബൂത്തുകൾ സജ്ജമാക്കുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്  കമീഷണർ എ ഷാജഹാൻ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. നഗരസഭകളിൽ അതത് വാർഡുകളിലും പഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പുള്ള വാർഡുകൾ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടം. തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ (ജില്ല, തദ്ദേശ സ്ഥാപനം, വാർഡിന്റെ പേര്, നമ്പർ ക്രമത്തിൽ) തിരുവനന്തപുരം:  വെള്ളറട, കരിക്കാമൻകോട്‌ (19), കൊല്ലം: വെസ്റ്റ് കല്ലട നടുവിലക്കര (8), കുന്നത്തൂർ തെറ്റിമുറി (5), ഏരൂർ ആലഞ്ചേരി (17), തേവലക്കര കോയിവിള തെക്ക് (12), പാലക്കൽ വടക്ക് (22), ചടയമംഗലം പൂങ്കോട് (5), പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ (13), പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന (12),  നിരണം കിഴക്കുംമുറി (7), എഴുമറ്റൂർ ഇരുമ്പുകുഴി (5), അരുവാപ്പുലം പുളിഞ്ചാണി (12), ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് (1), പത്തിയൂർ എരുവ (12), കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി (16), അതിരമ്പുഴ  പഞ്ചായത്ത് -ഐടിഐ (3), ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി (2), കരിമണ്ണൂർ പന്നൂർ (9), തൃശൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ ചേരമാൻ മസ്ജിദ് (41), ചൊവ്വന്നൂർ പൂശപ്പിള്ളി (3), നാട്ടിക ഗോഖലെ (9), പാലക്കാട്: ചാലിശ്ശേരി ചാലിശ്ശേരി മെയിൻ റോഡ് (9), തച്ചമ്പാറ കോഴിയോട് (4), കൊടുവായൂർ കോളോട് (13), മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് (31), മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം (49), തൃക്കലങ്ങോട്  മരത്താണി (22), ആലംകോട് പെരുമുക്ക് (18), കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വെസ്റ്റ് (18), കണ്ണൂർ: മാടായി മാടായി (6), കണിച്ചാർ ചെങ്ങോം (6). Read on deshabhimani.com

Related News