ദേശാഭിമാനി വരിക്കാരുടെ പട്ടിക കൈമാറി



തിരുവനന്തപുരം കെജിഒഎ സൗത്ത് ജില്ലയ്‌ക്ക് കീഴിൽ 1303 പേർ ദേശാഭിമാനി വാർഷിക വരിക്കാരായി. പത്രത്തിന്റെ വാർഷിക വരിക്കാരുടെ പട്ടിക കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിക്ക് കൈമാറി. ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് പ്രതിമാസം കെജിഒഎ നൽകി വരുന്ന 10,000 രൂപ കെജിഒഎ സൗത്ത് ജില്ലാ സെക്രട്ടറി ഇ നിസാമുദ്ദീനും കൈമാറി. മൊയ്‌തീൻകുട്ടി അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ പി അജിത്, എ മൻസൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് പ്രേംലാൽ, ആർ മനോരഞ്ജൻ, എസ് എസ് ബിജി, ബുഷ്റ എസ് ദീപ, ജില്ലാ പ്രസിഡന്റ്‌ ടി അജയകുമാർ, ജില്ലാ ട്രഷറർ സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News