വയനാട്: കേന്ദ്ര നിലപാട് ശത്രുതാപരം– ചെന്നിത്തല
തൃശൂർ വയനാട് ദുരന്തത്തിൽ കേന്ദ്രം വളരെ നിരാശാജനകമായ നിലപാടാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തോട് ശത്രുതാപരമായ നിലപാടാണിത്. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നേരിട്ടുവന്ന് ഈ പ്രദേശങ്ങൾ സന്ദർശിച്ചതാണ്. എന്നിട്ട് ഒരു പ്രത്യേക പാക്കേജ് പോലും പ്രഖ്യാപിച്ചില്ല. ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് കിട്ടുന്ന പണം കിട്ടും എന്നാണ് കേന്ദ്ര പറയുന്നത് അത് ദുരന്തം ഉണ്ടായില്ലെങ്കിലും കിട്ടും. ദുരന്ത പ്രദേശത്ത് സൈന്യത്തെ ഉപയോഗിച്ചതിനുള്ള പണം തിരികെ കൊടുക്കണം എന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ആ തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. Read on deshabhimani.com