പാലക്കാട്‌ – തിരുവനന്തപുരം 
കെഎസ്‌ആർടിസി സൂപ്പർഫാസ്‌റ്റ്‌ 
പ്രീമിയം സർവീസ്‌ ആരംഭിക്കും: മന്ത്രി



പാലക്കാട്‌ പാലക്കാട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ്‌ പ്രീമിയം സർവീസ്‌ നടത്തുമെന്ന്‌ മന്ത്രി കെ ബി ഗണേഷ്‌കുമാർ. പാലക്കാട്‌ കെഎസ്‌ആർടിസി ബസ്‌ ടെർമിനലിലെ ശീതീകരിച്ച ഓഫീസ്‌ മുറികളും ജീവനക്കാരുടെ വിശ്രമ മുറികളും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട്‌–- കോഴിക്കോട്‌ സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം ബസും ആരംഭിക്കും. കെഎസ്‌ആർടിസി ബസുകളിൽ നിരീക്ഷണ കാമറ ഘടിപ്പിക്കും. ഡ്രൈവർമാരുടെ ചലനങ്ങൾ തിരിച്ചറിയാൻ സെൻസർ സാങ്കേതികവിദ്യയും ഉപയോഗിക്കും. ട്രെയിൻ എത്തുന്നതിനനുസരിച്ചുള്ള ബസ്‌ ട്രിപ്പുകൾ ഒലവക്കോടും സാധ്യമാക്കും.  മൈസൂരുവിലേക്കുള്ള സൂപ്പർ ഡീലക്സ്‌ ബസുകൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പാലക്കാട്‌ എത്തും. പാലക്കാട്ടുനിന്ന്‌ മൂന്നാർ, കുമളി സർവീസ്‌ ആരംഭിക്കും. സ്‌റ്റാൻഡിന്റെ അപകടസാധ്യത മനസ്സിലാക്കി അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ കൊണ്ടുവരും. മുമ്പിലുള്ള കടകളുടെ കാര്യത്തിൽ  കച്ചവടക്കാരെ ദ്രോഹിച്ചുള്ള നടപടിയുണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. കെഎസ്‌ആർടിസിയും മൈജിയും സംയുക്തമായാണ്‌ മുറികൾ നവീകരിച്ചത്‌. കേരളത്തിലെ ആദ്യത്തെ ശീതീകരിച്ച കെഎസ്‌ആർടിസി ഓഫീസ്‌ മുറികളാണ്‌ പാലക്കാട്ടേത്‌. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധ്യക്ഷനായി.   Read on deshabhimani.com

Related News