ലെന്‍സ്ഫെഡ് സംസ്ഥാന കണ്വന്ഷന്
അടൂര്‍ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) 14–-ാം സംസ്ഥാന കണ്വന്ഷന് അടൂര്‍ ഗ്രീന്‍വാലി കണ്വന്ഷന് സെന്ററില്‍ നടന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ്കുമാര്‍ അധ്യക്ഷനായി. ലെന്‍സ്ഫെഡ് ഇ –-കൊമേഴ്സ് പ്ലാറ്റ്ഫോം അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് ക്ഷേമനിധി ആപ്പ് ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന് ഓണ്‍ലൈനിൽ സംസാരിച്ചു. ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ഇ ചന്ദ്രന്, ലെന്‍സ്ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന് സുധാകൃഷ്ണന്, സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, എം മനോജ്, ജോണ്‍ ലൂയിസ്, ബിജോ മുരളി, എ പ്രദീപ് കുമാര്‍, കെ എസ് ഹരീഷ്, കെ ഇ മുഹമ്മദ് ഫസല്‍, കെ സുരേന്ദ്രന്, ഇ പി ഉണ്ണികൃഷ്ണന്, പി ബി അനില്‍കുമാര്‍ , സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ആര് ജയകുമാര്‍, കുര്യന് ഫിലിപ്പ്, ബിനു സുബ്രഹ്മണ്യന്, അഷിഷ് ജേക്കബ്, പി സി സലില്‍ കുമാര്‍, എ സി മധുസൂദനന്, പി എം സനില്‍കുമാര്‍, കെ മനോജ് കുമാര്‍, ബില്‍ടെക് ജി ജയകുമാര്‍, വസന്ത ശ്രീകുമാര്‍, കുഞ്ഞുമോന് കെങ്കിരേത്ത് എന്നിവര്‍ സംസാരിച്ചു. നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതികവിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 30 സ്റ്റാളുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. Read on deshabhimani.com