അഭിനയത്തിൽ പൃഥ്വിരാജും ഉർവ്വശിയും, ആടുജീവിതവും കാതലും മികച്ച ചിത്രങ്ങൾ



തിരുവനന്തപുരം> 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്ഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ്. മികച്ച ജനപ്രിയ ചിത്രമായത് ബ്ലെസി പൃഥ്വിരാജ് ടീമിന്റെ ആടു ജീവിതമാണ്. ആടുജീവിതത്തിലെ അഭിനയത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ഇതേ സിനിമയിലൂടെ ബ്ലെസി മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക് ലഭിച്ചു. ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഊർവ്വശി വീണ്ടും മികച്ച നടിയായി. തടവ് എന്ന ചിത്രത്തിലെ ഗീത എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബീന ആർ ചന്ദ്രനും മികച്ച അഭിനയത്തിനുള്ള പുരസ്കാരം പങ്കിട്ടു. മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കല്‍. കാതല്‍ എന്ന ചിത്രത്തിലൂടെയാണ് പരിഗണിക്കപ്പെട്ടത്. മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍). മികച്ച നവാഗത സംവിധായകനായി ഫാസിൽ റസാഖ് തെരഞ്ഞടുക്കപ്പെട്ടു. തടവ് എന്ന ചിത്രത്തിന്റെ സംവിധായകനാണ്. മികച്ച ഗായകനായി വിദ്യാധരൻ മാസ്റ്റർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഗായിക ആൻ ആമി ചിത്രം പാച്ചുവും അത്ഭുത വിളക്കും. മകിച്ചഗാന രചയിതാവ് ഹരീഷ് മോഹനനാണ്. മികച്ച പശ്ചാത്തല സംഗീത സംവിധായകൻ : മാത്യൂസ് പുളിക്കൽ (കാതല്‍ ദി കോർ) മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) : ജസ്റ്റിൻ വർഗീസ് (ചാവേർ) എന്നിവരും പുരസ്കൃതരായി മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്) മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം) മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018) മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് :  റോഷന്‍ മാത്യു (ഉള്ളൊഴുക്ക്) മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് - സുമംഗല (സ്ത്രീ )- ജനനം 1947 പ്രണയം തുടരുന്നു മികച്ച വസ്ത്ര അലങ്കാരം - ഫെമിന ജബ്ബാർ (ഓ ബേബി) മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം) മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്) മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം) മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018) മികച്ച ചലച്ചിത്രം ഗ്രന്ഥം - മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ) മികച്ച ചലച്ചിത്ര ലേഖനം - ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ) അഭിനയം പ്രത്യേക പരാമർശം: കെ ആർ ഗോകുൽ (ആടുജീവിതം) പ്രത്യേക പരാമർശം: കൃഷ്ണൻ (ജെെവം) പ്രത്യേക പരാമർശം: സുധി കോഴിക്കോട് (കാതൽ ദി കോർ) മികച്ച കുട്ടികളുടെ ചിത്രത്തിന് അവാർഡില്ല മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് :  റോഷന്‍ മാത്യു (ഉള്ളൊഴുക്ക്) മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് - സുമംഗല (സ്ത്രീ )- ജനനം 1947 പ്രണയം തുടരുന്നു മികച്ച വസ്ത്ര അലങ്കാരം - ഫെമിന ജബ്ബാർ (ഓ ബേബി) മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)   സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയാനന്ദനനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ എന്നിവർ ജൂറി അംഗങ്ങളുമായി. ആദ്യഘട്ടത്തിൽ നൂറ്ററുപതിലേറെ ചിത്രങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ പകുതിയിൽ ഏറെയും പ്രേക്ഷകരുടെ മുന്നിൽ എത്താത്തവയാണ്. നവാഗതരുടെ 84 ചിത്രങ്ങളും ലിസ്റ്റിൽ ഉൾപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ അമ്പതിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ അധികവും മത്സരത്തിനെത്തി. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായിരുന്നു സ്‌ക്രീനിങ്. 35 സിനികളാണ് അന്തിമപട്ടികയിൽ എത്തിയത്. ഏറെയും പുതിയ ചിത്രങ്ങളായിരുന്നു. കടുത്ത മത്സരമാണ് ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരത്തിന്. കാതലിലെ പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പ്രിത്വിരാജ്ഉം അവസാന റൗണ്ടിൽ എത്തിയിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരത്തിലും കനത്ത മത്സരമാണ് നടന്നത്. 'ഉള്ളൊഴുക്കി'ലെ ലീലാമ്മയായി വേഷമിട്ട ഉർവശിയും, അഞ്ജുവായെത്തിയ പാർവതി തിരുവോത്തും മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയിൽ ഉണ്ടായിരുന്നു. മോഹൻലാൽ - ജിത്തു ജോസഫ് ചിത്രം 'നേരി'ലെ പ്രകടനത്തിൽ അനശ്വര രാജനും പരിഗണനയിൽ ഉണ്ടായിരുന്നു. ഇതുവരെ റിലീസ് ആവാത്ത ചില ചിത്രങ്ങളും അന്തിമ പട്ടികയിൽ ഉണ്ടായിരുന്നു.   ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തുടങ്ങിയ ചിത്രങ്ങൾ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി അവസാന റൗണ്ടിൽ മാറ്റുരച്ചിരുന്നു. ഉർവശിയും പാർവതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരവിഭാഗത്തിലുണ്ടായിരുന്നു. 2018, 'ഫാലിമി' തുടങ്ങീ നാല്‍പ്പതോളം സിനിമകള്‍ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടില്‍ എത്തിയിരുന്നു. ബ്ലെസി, ജിയോ ബേബി, ക്രിസ്‌റ്റോ ടോമി തുടങ്ങിയവറായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാര പട്ടികയിൽ. Read on deshabhimani.com

Related News