ഫാ. കെ പി ഷിബു അന്തരിച്ചു
കൊച്ചി > വിന്‍സെന്‍ഷ്യന്‍ സഭാ പുരോഹിതനും ജീവകാരുണ്യപ്രവര്‍ത്തകനുമായിരുന്ന ഫാ. കെ പി ഷിബു (48) നിര്യാതനായി. കൊച്ചി കരുവേലിപ്പടിയിലുള്ള റാഡ്ക്ളിഫ് സ്കൂള്‍ പ്രിന്‍സിപ്പലായിരുന്നു. കുട്ടികള്‍ക്ക് ക്ളാ സെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു അന്ത്യം. സംസ്കാരശുശ്രൂഷകള്‍ ശനിയാഴ്ച 2.30ന് അങ്കമാലി കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: മേരി മീന. മകള്‍: ആന്‍ മരിയ ഷിബു. മതാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ കടന്നുവരുന്ന യുവതീയുവാക്കള്‍ ബ്രഹ്മചാരികളാകേണ്ടതില്ലെന്നും വിവാഹിതരായി നല്ല കുടുംബജീവിതം നയിച്ചുകൊണ്ട് ദൈവവിശ്വാസത്തിന്റെ വക്താക്കള്‍ ആകുകയാണ് വേണ്ടതെന്നും ക്രിസ്തു ദൈവവും രക്ഷകനുമാണെന്ന് പ്രഖ്യാപിക്കാന്‍ ബ്രഹ്മചാരിയാകേണ്ടതില്ലെന്നും ഉള്ള നിലപാടുകാരനായിരുന്നു ഫാ. ഷിബു. സഭയുടെ നിയമമായ കാനോനിക നിയമത്തിന്റെ പിന്‍ബലത്തിലായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. വ്യത്യസ്ത കാരണങ്ങളാല്‍ സന്ന്യാസംവിട്ട് പുറത്തുവന്നിട്ടുള്ള പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ആത്മീയവും ഭൌതികവും സാമൂഹികവുമായ വളര്‍ച്ചയ്ക്കും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കും കരുത്തേകുന്നതിനും ലക്ഷ്യമിട്ട് സഭാവിശ്വാസികളുടെ പങ്കാളിത്തത്തോടെ രൂപീകരിച്ച കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്സ് പ്രീസ്റ്റ് -നണ്‍സ് അസോസിയേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംഘടനയുണ്ടാകുന്നത്. Read on deshabhimani.com