മുടി വളരാൻ ബാക്ടീരിയ: യുസിയിലെ അധ്യാപകർക്ക് പേറ്റന്റ്
ആലുവ മനുഷ്യമുടി വളർച്ച വർധിപ്പിക്കുന്ന മിശ്രിതം എൻഡോഫൈറ്റിക് ബാക്ടീരിയയിൽനിന്ന് ഉൽപ്പാദിപ്പിച്ച അധ്യാപകർക്ക് പേറ്റന്റ്. ആലുവ യുസി കോളേജിലെ ഡോ. എം അനിൽകുമാർ, ഡോ. ശ്രീലക്ഷ്മി രാജേഷ് എന്നിവരാണ് കേന്ദ്രസർക്കാരിന്റെ പേറ്റന്റ് നേടിയത്. എൻഡോഫൈറ്റിക് ബാക്ടീരിയയിൽനിന്ന് മുടിവളർച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങൾ വേർതിരിച്ച് പുതിയ രോമവളർച്ചയെ പരിപോഷിപ്പിക്കുന്ന മിശ്രിതമാണ് ഇരുവരുംചേർന്ന് ഉൽപ്പാദിപ്പിച്ചത്. ബംഗളൂരു കോൺക്ലാവിറ്റ് ഐപിയിലുള്ള പേറ്റന്റ് നിയമജ്ഞൻ ഡോ. കെ ടി വർഗീസ് ഈ നേട്ടത്തിനായി ഇരുവരെയും സഹായിച്ചു. Read on deshabhimani.com