കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലം ; അറ്റകുറ്റപ്പണി തുടങ്ങി



കൊച്ചി കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങളിൽ സ്റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് (എസ്‌എംഎ) നിർമാണവിദ്യ അടിസ്ഥാനമാക്കി അറ്റകുറ്റപ്പണി ആരംഭിച്ചു.  ഇതിനുമുന്നോടിയായി ഇരുപാലങ്ങളിലെയും നിലവിലെ ടാറിങ്‌ പ്രതലം അഞ്ച്‌ സെന്റീമീറ്റർ കനത്തിൽ നീക്കുന്ന പ്രവൃത്തിയാണ് ചൊവ്വാഴ്‌ച നടത്തിയത്‌. അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിലേത്‌  വൈകിട്ടോടെ പൂർത്തിയായി. തുടർന്ന്‌ കുണ്ടന്നൂർ–-തേവര പാലത്തിലേത്‌ ആരംഭിച്ചു. അലക്‌സാണ്ടർ പറമ്പിത്തറ പാലം ബുധനാഴ്‌ച വൃത്തിയാക്കി വ്യാഴാഴ്‌ചയോടെ എസ്‌എംഎ പ്രവൃത്തി ആരംഭിക്കും. ദീർഘകാലം ഈടുനിൽക്കുന്ന നിർമാണവിദ്യയാണ്‌ എസ്‌എംഎ. പെട്ടെന്ന്‌ പൊളിയുകയോ കുഴികൾ രൂപപ്പെടുകയോ ഇല്ല. ശേഷം കോൺക്രീറ്റുമായി കൂടിച്ചേരുന്നതിന് പ്രത്യേക അളവിൽ മിശ്രിതം നിർമിച്ച് ടാർ ചെയ്യുന്ന രീതിയാണ്‌ എസ്‌എംഎ. ഗുജറാത്തിൽനിന്ന്‌ എത്തിച്ച യന്ത്രം ഉപയോഗിച്ചാണ്‌ ഉപരിതലത്തിലെ ടാറിങ്‌ നീക്കുന്നത്‌. 12.85 കോടിയാണ്‌ കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ്‌ ജങ്‌ഷൻവരെയുള്ള പ്രവൃത്തികൾക്ക്‌ പൊതുമരാമത്തുവകുപ്പ്‌ അനുവദിച്ചത്‌. അറ്റകുറ്റപ്പണി ആരംഭിച്ചതോടെ ഇരുപാലങ്ങളും അടച്ചു. Read on deshabhimani.com

Related News