കാലടി–അങ്കമാലി മേഖലയിൽ സ്വകാര്യ ബസ് സർവീസ് ഡിജിറ്റൽ സംവിധാനത്തിൽ
കാലടി സ്വകാര്യ ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും സുരക്ഷയും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കാലടി–-അങ്കമാലി മേഖലയിൽ ബസ് സർവീസ് ഡിജിറ്റിലാകുന്നു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാലടി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച എൽഇഡി ഡിസ്‌പ്ലേ ബോർഡിന്റെ ഉദ്ഘാടനം കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി നിർവഹിച്ചു. വിവിധ റൂട്ടുകളിലേക്കുള്ള സമയവിവരം പ്രദർശിപ്പിക്കുന്നതോടൊപ്പം കംപ്യൂട്ടർ സഹായത്തോടെ അനൗൺസ്മെന്റും നടത്തും. സ്റ്റാൻഡിനകത്തും റോഡിലും ദൂരക്കാഴ്ച ലഭിക്കുന്ന കൂടുതൽ കാമറകൾ സ്ഥാപിച്ചു. മേഖലയിലെ 200 ബസുകളുടെ സമയക്രമം മൊബൈൽ ആപ് വഴി ലഭ്യമാക്കാനും നടപടിയായി. അസോസിയേഷൻ പ്രസിഡന്റ് എ പി ജിബി അധ്യക്ഷനായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ജിജോ, പി ബി സജീവ്, കെ ബി അഭിലാഷ്, ജെയിംസ് മാത്യു, ബി ഒ ഡേവിസ്, ജിജോ ജോണി എന്നിവർ സംസാരിച്ചു. Read on deshabhimani.com