ഏഴ്‌ താലൂക്കിൽ അദാലത്ത്‌ ; ഭൂമി തരംമാറ്റൽ: 
9486 അപേക്ഷ തീര്‍പ്പാക്കി



കൊച്ചി ജില്ലയിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ഏഴ്‌ താലൂക്കുകളിലായി നടത്തിയ അദാലത്തിൽ 9486 അപേക്ഷകൾ തീർപ്പാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കിയത് കണയന്നൂർ താലൂക്കിലാണ്. അദാലത്ത് ദിനത്തിൽ ലഭിച്ച 103 അപേക്ഷകൾ ഉൾപ്പെടെ ഇവിടെമാത്രം 2606 അപേക്ഷ തീർപ്പാക്കി. ഏഴ് താലൂക്കുകളിലായി നടന്ന അദാലത്തുകളിൽ മൂവാറ്റുപുഴ–-1143, കോതമംഗലം–-636, കൊച്ചി–-868, കുന്നത്തുനാട്–-1292, ആലുവ–-1357, പറവൂർ–-1584, കണയന്നൂർ–-2606 വീതം അപേക്ഷകൾ തീർപ്പാക്കി. കലക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തുകളിൽ ഫോർട്ട്‌കൊച്ചി സബ് കലക്ടർ കെ മീര, ആർഡിഒ പി എൻ അനി, എഡിഎം വിനോദ് രാജ്, അസിസ്റ്റന്റ് കലക്ടർ അഞ്ജീത് സിങ്‌, ഡെപ്യൂട്ടി കലക്ടർമാരായ വി ഇ അബ്ബാസ്, കെ മനോജ്, എം ബിപിൻകുമാർ, റെയ്ച്ചൽ കെ വർഗീസ്, തഹസിൽദാർമാർ, ഭൂരേഖ തഹസിൽദാർമാർ, കൃഷി ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള റവന്യു  ഉദ്യോഗസ്ഥർ പങ്കെടുത്തു. ശേഷിക്കുന്ന അപേക്ഷകൾ വേഗം തീർപ്പാക്കുന്നതിന്‌ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. Read on deshabhimani.com

Related News