പേപ്പർ നിർമാണ യൂണിറ്റ് തുടങ്ങി
വൈപ്പിൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് വനിതാ ഗ്രൂപ്പുകൾക്കുള്ള സ്വയംതൊഴിൽ പദ്ധതിപ്രകാരം എടവനക്കാട് നേതാജി റോഡിൽ ആരംഭിച്ച പേപ്പർ നിർമാണ യൂണിറ്റ് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സംരംഭകരായ എടവനക്കാട് പഞ്ചായത്തിലെ എ എസ് അമലകാന്തി, കുഴുപ്പിള്ളി പഞ്ചായത്തിലെ മായ സുധീഷ് എന്നിവർ ചേർന്നാണ് എ4 പേപ്പർ നിർമാണ യൂണിറ്റ് ആയ എകെ പേപ്പർ മാർട്ട് എന്ന സംരംഭം ആരംഭിച്ചിട്ടുള്ളത്. ഒമ്പതുലക്ഷം രൂപ അടങ്കലുള്ള പദ്ധതിയിൽ 3.75 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽനിന്നുള്ളതാണ്. എടവനക്കാട് യൂണിയൻ ബാങ്കാണ് ഈതുക വായ്പ നൽകിയിട്ടുള്ളത്. ബാക്കി സംഖ്യ ഗുണഭോക്തൃവിഹിതമാണ്. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ എ സാജിത്, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, വൈസ് പ്രസിഡന്റ് വി കെ ഇക്ബാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുബോധ ഷാജി, ട്രീസ ക്ലീറ്റസ്, പി എൻ തങ്കരാജ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com