ചലച്ചിത്ര അവാർഡിൽ അഭിമാനിച്ച്‌ എംഎ കോളേജും

‘കാതൽ’ സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിയ്ക്കും സംവിധായകൻ ജിയോ ബേബിക്കുമൊപ്പം ആദർശും പോൾസണും


കോതമംഗലം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കോതമംഗലം എംഎ കോളേജിനും അഭിമാനം. പൂർവവിദ്യാർഥികളായ ആദർശ് സുകുമാരനും പോൾസൻ സ്‌കറിയയും മികച്ച രചനയ്‌ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മമ്മൂട്ടി കമ്പനി നിർമിച്ച്‌ മമ്മൂട്ടി നായകനായ  ‘കാതൽ' എന്ന ചിത്രത്തിന്റെ രചനയ്ക്കാണ് പുരസ്‌കാരം.   2013-–-16  വർഷം എംഎ കോളേജിലെ വിദ്യാർഥികളാണ് ആദർശും പോൾസണും. അന്നത്തെ സൗഹൃദമാണ് സിനിമാമേഖലയിലും തുടരുന്നത്‌. ഇരുവരും തിരക്കഥയൊരുക്കിയ നെയ്മറും കാതലും ആദർശ് തിരക്കഥയെഴുതിയ ആർഡിഎക്സും സൂപ്പർഹിറ്റ്‌ ചിത്രങ്ങളായിരുന്നു. പുതിയ ചിത്രത്തിന്റെ കഥയുടെ പണിപ്പുരയിലാണെന്നും പുരസ്‌കാരം ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും ആദർശ് പറഞ്ഞു. കോതമംഗലം കുത്തുകുഴി വലിയപാറ  പണ്ടാരത്തുംകുടിയിൽ അധ്യാപകനായ സുകുമാരന്റെയും കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിങ്‌ സ്റ്റാഫ് ആശയുടെയും മകനാണ് ആദർശ്. സഹോദരി ആതിര, എംഎ കോളേജിൽ സൂവോളജി ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. പോൾസൺ സ്കറിയ പിറവം പാമ്പാക്കുട സ്വദേശിയാണ്.   Read on deshabhimani.com

Related News