റോഡരികിലെ മരംമുറി ; ചുമതല സെക്രട്ടറിമാർക്ക്



തിരുവനന്തപുരം പൊതുസ്ഥലങ്ങളിൽ അപകടഭീഷണി ഉയർത്തുന്ന, വികസനത്തിന്‌ തടസമാകുന്ന മരങ്ങൾ മുറിച്ചുമാറ്റാനുളള  ചുമതല അസി. ഫോറസ്‌റ്റ്‌ കൺസർവേറ്ററിൽനിന്ന്‌ ഒഴിവാക്കി  ജില്ലാ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപറേഷൻ സെക്രട്ടറിമാർക്ക്‌ കൈമാറി. തദ്ദേശവകുപ്പിന്റെ ഭൂമിയിലുള്ള മരങ്ങളുടെ മൂല്യനിർണയാധികാരം വകുപ്പിലെ അസി. എൻജിനിയർക്കും മറ്റ്‌ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കുമാകും. പൊതുമേഖലാ സ്ഥാപനങ്ങളിൽ, ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‌ വില നിർണയിക്കാം. ചന്ദനം, തേക്ക്‌, ഈട്ടി, ഇരുൾ, തേമ്പാവ്‌, കമ്പകം, ചടച്ചി, ചന്ദനവേപ്പ്‌, വെള്ളകിൽ, എബണി ഇനത്തിലുള്ള മരങ്ങളുടെ മൂല്യനിർണയാധികാരം വനംവകുപ്പിനായിരിക്കും. പൊതുസ്ഥലത്തെ മരങ്ങൾ മുറിച്ചശേഷം ഉപയോക്താവിന്‌ (യൂസർ ഏജൻസി) ലേലം ചെയ്യാനും പുതിയ ഭേദഗതിയിൽ അനുവാദമുണ്ട്‌. വനംമന്ത്രിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ജില്ലകളിൽ നടത്തിയ സദസിൽനിന്നുൾപ്പെടെ ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ മാർഗനിർദേശം ലളിതമാക്കിയത്‌. Read on deshabhimani.com

Related News