കോതമംഗലത്ത്‌ അർബുദ 
നിർണയ പദ്ധതി ആരംഭിച്ചു



കോതമംഗലം കോതമംഗലം നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അർബുദ നിർണയ ക്യാമ്പുകളുടെ വാർഡുതല ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. കെ എ നൗഷാദ്, കെ വി തോമസ്‌, രമ്യ വിനോദ്‌, പി ആർ ഉണ്ണിക്കൃഷ്ണൻ, ഡോ. സാം പോൾ, എൽദോസ് പോൾ എന്നിവർ സംസാരിച്ചു. 16 മുതൽ 28 വരെ താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തകർ നഗരസഭയിലെ ഓരോ വാർഡിലും സ്ക്രീനിങ്‌ ക്യാമ്പുകൾ സംഘടിപ്പിക്കും. 30 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാം. പ്രാരംഭലക്ഷണങ്ങൾ കാണുന്നവരെ വിശദ പരിശോധനയ്ക്കായി ജനുവരി നാലിന് താലൂക്കാശുപത്രിയിലെ മെഗാ ക്യാമ്പിൽ പങ്കെടുപ്പിക്കും.   Read on deshabhimani.com

Related News