ദേശാഭിമാനി 75–-ാം വാർഷികം ജില്ലയിൽ ഇന്ന്‌ വിപുലമായ പത്രപ്രചാരണം



കൊച്ചി ദേശാഭിമാനി ദിനപത്രമായതിന്റെ 75–-ാം വാർഷിക ദിനമായ തിങ്കളാഴ്‌ച ജില്ലയിൽ പത്രത്തിന്‌ പുതിയ വരിക്കാരെ ചേർക്കുന്നതിന്‌ വിപുലമായ ക്യാമ്പയിൻ നടക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും സിപിഐ എം നേതാക്കളും പ്രവർത്തകരും വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച്‌ പുതിയ വരിക്കാരെ ചേർക്കും. ജില്ലയിൽ  50,000 പുതിയ വാർഷിക വരിക്കാരെ ചേർക്കുന്നതിന്‌ കഴിഞ്ഞദിവസങ്ങളിൽ ആരംഭിച്ച  പ്രവർത്തനങ്ങൾ തിങ്കളാഴ്‌ചത്തെ വിപുലമായ ക്യാമ്പയിനോടെ ലക്ഷ്യം കൈവരിക്കും. പാർടി കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ അങ്കമാലിയിലും സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പി രാജീവും ജില്ലാ സെക്രട്ടറി സി എൻ മോഹനനും എറണാകുളം നഗരത്തിലും പത്രക്യാമ്പയിനു നേതൃത്വം നൽകും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി, ഗോപി കോട്ടമുറിക്കൽ, എസ്‌ ശർമ, കെ ചന്ദ്രൻപിള്ള, എം സ്വരാജ്‌ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകും. മറ്റു കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയ, ലോക്കൽ സെക്രട്ടറിമാരും നേതൃത്വം നൽകും. Read on deshabhimani.com

Related News