ജനകീയാരോ​ഗ്യകേന്ദ്രം തുറന്നു



കോതമംഗലം കോതമംഗലം നിയോജകമണ്ഡലത്തിലെ ആദ്യ ജനകീയാരോഗ്യകേന്ദ്രം നാഗഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ നാഗഞ്ചേരി ആരോഗ്യ ഉപകേന്ദ്രത്തെയാണ് ജനകീയാരോഗ്യകേന്ദ്രമാക്കി ഉയർത്തിയത്. പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയായി. ആന്റണി ജോൺ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി, ജില്ലാപഞ്ചായത്ത്‌ അംഗം റഷീദ സലിം, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അനു വിജയനാഥ്‌, പഞ്ചായത്ത്‌ അംഗങ്ങളായ സാറാമ്മ ജോൺ, റംല മുഹമ്മദ്‌, ജിജി സജീവ്‌, ബിജി പി ഐസക്‌, നിധിന്‍ മോഹൻ, അമല്‍ വിശ്വം, സണ്ണി വര്‍ഗീസ്‌, ഷിജി ചന്ദ്രൻ, സന്തോഷ്‌ അയ്യപ്പന്‍, ഷെമോൾ ബേബി, ശ്രീജ സന്തോഷ്‌, മെഡിക്കൽ ഓഫീസർ ജി ഗിരീഷ്, പിആർഒ ബി സോബിൻ പോൾ, കെ പി നസീമ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News