‘കേരളമേ പോരൂ'... വയനാടിനായി സാന്ത്വനഗാനം പുറത്തിറക്കി



തിരുവനന്തപുരം ‘കേരളമേ പോരൂ... വയനാടിനായി ലോകമേ ഒന്നിക്കാം' എന്ന സന്ദേശവുമായി കെ ജെ യേശുദാസ് പാടിയ സാന്ത്വനഗീതം ഓഡിയോ മ്യൂസിക് ആൽബം പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ എം എ ബേബി സിഡി ഏറ്റുവാങ്ങി. ‘സഹജാതരില്ലാതെയൊരു 
പുലർവേള അതിരാകെ മായുന്ന 
പ്രളയാന്ധഗാഥ വയനാടീ നാടിന്റെ മുറിവായി മാറീ...’ എന്നുതുടങ്ങുന്ന ഗാനം റഫീക്ക്‌ അഹമ്മദാണ്‌ എഴുതിയത്‌. സംഗീതം രമേശ്‌ നാരായണനാണ്‌. അമേരിക്കയിൽനിന്നാണ്‌ യേശുദാസ്‌ പാടിയത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഗാനം മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ്‌ നിർമിച്ചത്‌. വീഡിയോയും പുറത്തിറക്കും. ആശയം, ആവിഷ്‌കാരം: ടി കെ രാജീവ്‌കുമാർ. ദൃശ്യാവിഷ്‌കാരം:  വി പുരുഷോത്തമൻ. പ്രകാശന ചടങ്ങിൽ സ്വരലയ ജനറൽ സെക്രട്ടറി ഇ എം നജീബ്, ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി വി സുഭാഷ്, രമേശ് നാരായൺ, മധുശ്രീ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു എന്നിവർ പങ്കെടുത്തു. ഗാനത്തിന്റെ വീഡിയോ ആൽബം ഈ ആഴ്ച റിലീസ് ചെയ്യും. Read on deshabhimani.com

Related News