പാലക്കാട് എൽഡിഎഫ് വലിയ വിജയം നേടും : ടി പി രാമകൃഷ്‌ണൻ
തിരുവനന്തപുരം പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. സന്ദീപ് വാര്യരുടെ കൂറുമാറ്റം എൽഡിഎഫ് വിജയത്തെ ബാധിക്കില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും അദ്ദേഹത്തോട് ഒപ്പമുള്ളവരുടെയും നിലപാടാണ് കോൺഗ്രസിൽ എത്തിച്ചതെന്നാണ് സന്ദീപ് പറഞ്ഞത്. തന്റെ രാഷ്ട്രീയ നിലപാട് മാറിയെന്ന് പറയുന്നില്ല. എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രം ആവശ്യപ്പെടുന്ന തീവ്രവാദ സംഘടനകളാണ്. അവരെ യുഡിഎഫുമായി ലീഗ് അടുപ്പിക്കുന്നു. ലീഗിന്റെ ഈ സമീപനത്തെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് ലീഗിന് മതനിരപേക്ഷ നിലപാട് എടുക്കാൻ കഴിയില്ല. ബാബ്‌റി മസ്ജിദ് സുധാകരന് പ്രശ്നമാകില്ല. ആർഎസ്‌എസ് ക്യാമ്പിന് കാവൽനിന്നയാളാണ് അദ്ദേഹം. ചേവായൂർ ബാങ്കിൽ കോൺഗ്രസിന്റെ അഴിമതിയുമായി ബന്ധപ്പെട്ട് വലിയ അമർഷമുണ്ടായിരുന്നു. ആ വിമത വിഭാഗവുമായി സിപിഐ എം സഹകരിച്ചപ്പോൾ വലിയ വിജയമുണ്ടായി. കെഎസ്‌ആർടിസിയിലെ ടിഡിഎഫ് സമരത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. Read on deshabhimani.com