ആഡംബരക്കപ്പൽ ടൂറിസവുമായി മാരിടൈം ബോര്‍ഡ് ; പദ്ധതി അവതരിപ്പിച്ചു



കൊച്ചി കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ വിനോദസഞ്ചാരസാധ്യതകൾ ഉപയോ​ഗപ്പെടുത്താൻ കേരള മാരിടൈം ബോർഡ് ആഡംബരക്കപ്പൽ ടൂറിസം പദ്ധതി അവതരിപ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട്‌ ആഡംബര ടൂറിസം കമ്പനികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാൻ കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിലാണ്‌ പദ്ധതി അവതരിപ്പിച്ചത്‌. യോ​ഗത്തിൽ 15 കമ്പനികൾ പങ്കെടുത്തു. കേരളത്തിലെ ഏഴു കമ്പനികളും ഒരു ചെന്നൈ കമ്പനിയും പദ്ധതിയിൽ പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചതായി മാരിടൈം ബോർഡ് അധികൃതർ പറഞ്ഞു. 29ന്‌ പകൽ മൂന്നുവരെ താൽപ്പര്യപത്രം സമർപ്പിക്കാം. കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ, അഴീക്കൽ തുടങ്ങിയ ചെറുകിട തുറമുഖങ്ങളിൽനിന്ന് ചെറിയ ആഡംബരക്കപ്പൽ സർവീസിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ തുറമുഖങ്ങൾക്കിടയിലും ഇതരസംസ്ഥാന തുറമുഖങ്ങളിലേക്കും മാലദ്വീപ്, കൊളംബോ ഉൾപ്പെടെ വിദേശ തുറമുഖങ്ങളിലേക്കുമുള്ള ​ ടൂറിസമാണ് ആസൂത്രണം ചെയ്യുന്നതെന്ന്‌ ബോർഡ് ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു. ഒരുദിവസത്തെ ആഡംബരക്കപ്പൽ യാത്ര, സൺസെറ്റ് ടൂറിസം, മൈസ് ടൂറിസം തുടങ്ങിയവയ്ക്കും ബോർഡിന് താൽപ്പര്യമുണ്ട്. താൽപ്പര്യപത്രം സമർപ്പിക്കുന്ന കമ്പനികളുടെ യോ​ഗ്യതയും ആവശ്യങ്ങളും, ലഭ്യമാക്കുന്ന സൗകര്യങ്ങളും പരിശോധിച്ചായിരിക്കും സർവീസുകളും ടിക്കറ്റ് നിരക്കും നിശ്ചയിക്കുക. Read on deshabhimani.com

Related News