കൂപ്പുകുത്തി രൂപ ; ചരിത്രത്തിലെ താഴ്‌ന്ന നിരക്ക്‌ , ഒരുഡോളര്‍ 85.08 രൂപയായി



കൊച്ചി അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്‌ക്ക്‌ വീണ്ടും കനത്ത തിരിച്ചടി. രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കായ 85.09ലേക്ക് കൂപ്പുകുത്തി. മുന്‍ദിവസത്തെ 84.95ല്‍നിന്ന് ഒമ്പതുപൈസ നഷ്ടത്തില്‍ 85.04 നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടം 14 പൈസയായി ഉയര്‍ന്നു. ഒടുവില്‍ 13 പൈസ നഷ്ടത്തില്‍ 85.08 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരുഡോളര്‍ ലഭിക്കാന്‍ 85.08 രൂപ കൊടുക്കണം. രണ്ടു ദിവസംമുമ്പ് ഇത്‌ 84.90 രൂപയായിരുന്നു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് റിസർവ് അടിസ്ഥാന പലിശനിരക്ക് കാല്‍ശതമാനം കുറയ്‌ക്കുകയും അടുത്തവര്‍ഷം രണ്ടുതവണ മാത്രമേ നിരക്ക് കുറയ്‌ക്കുവെന്ന് സൂചന നല്‍കുകയും ചെയ്‌തതാണ് വ്യാഴാഴ്ച രൂപയെ ചരിത്ര ഇടിവിലേക്ക് തള്ളിയിട്ടത്. Read on deshabhimani.com

Related News