വ്യാജവാർത്തയ്‌ക്ക്‌ എതിരെ മാളവിക ശ്രീനാഥ്‌



തിരുവനന്തപുരം തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയ്ക്ക് എതിരെ നടി മാളവിക ശ്രീനാഥ്.  ഫേക്കായി നടത്തുന്ന സിനിമ ഓഡിഷനെ പറ്റി താൻ പറഞ്ഞതാണ്‌ ചിലർ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന്‌ മാളവിക പറഞ്ഞു. ആ ടീം തന്നോട് ശരീരം ആവിശ്യപ്പെട്ടിരുന്നു.നൽകിയാൽ മഞ്ജു വാര്യരുടെ മകളായി അവസരം തരാം എന്നായിരുന്നു ഓഫർ. ചിലർ ആ വീഡിയോയിലെ  ഫേക്ക് ഒഡിഷൻ എന്നത് ‘ലൂസിഫറി’ൽ നടന്ന സംഭവം എന്നനിലയിലാക്കി തീർത്തു. ഇത്തരത്തിൽ ആളുകളെ തെറ്റിധരിപ്പിക്കരുതെന്ന്‌ മാളവിക ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കാസർഗോൾഡ്, സാറ്റർഡേ നൈറ്റ്, മധുരം തുടങ്ങിയ സിനിമളിൽ അഭിനയിച്ച നടിയാണ് മാളവിക ശ്രീനാഥ്‌. Read on deshabhimani.com

Related News