ജർമനിയില്‍ നഴ്സ് ആകാം ; 
നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയ്‌നി പ്രോഗ്രാം



തിരുവനന്തപുരം ജർമനിയിൽ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ്  ട്രിപ്പിൾ വിൻ ട്രെയ്‌നി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ജർമൻഭാഷ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപെൻഡ്‌ എന്നിവയുൾപ്പെടുന്നതാണ് പദ്ധതി. ജർമനിയിൽ രജിസ്ട്രേഡ് നഴ്സായി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണൽ നഴ്സിങ് ട്രെയ്‌നിങ്ങാണ് നൽകുന്നത്. യോഗ്യത ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്ക്. ജർമൻ ഭാഷയിൽ ബി1, ബ2 ലെവൽ പാസായ (ഗോയ്‌ഥേ, ടെൽക്, ഒഎസ്ഡി, ടെസ്റ്റ് ഡിഎഎഫ് എന്നിവിടങ്ങളിൽ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത) അപേക്ഷകർക്കും അവസരമുണ്ട്. ആരോഗ്യ മേഖലയിലെ മുൻപരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18നും 27നും ഇടയിൽ പ്രായമുളള കേരളീയരായ വിദ്യാർഥികൾക്ക് അപേക്ഷ നൽകാം. ആറുമാസം ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും നിർദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സന്നദ്ധതയുളളവരുമാകണം അപേക്ഷകർ. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ -ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിൾ വിൻ ട്രെയ്‌നി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. അപേക്ഷ 31 നകം അപേക്ഷകർ  ഇംഗ്ലീഷിൽ തയ്യാറാക്കിയ വിശദമായ സിവി, മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം 31 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ഇതിനായുളള അഭിമുഖം മാർച്ചിൽ നടക്കും. വിവരങ്ങൾക്ക് : www.norkaroots.org, www.nifl.norkaroots.org. ഫോൺ : 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്‌ഡ്‌ കോൾ സർവീസ്). Read on deshabhimani.com

Related News