പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനം കണ്ണൂരിൽ



കണ്ണൂർ പുരോഗമന കലാ സാഹിത്യ സംഘം 13–--ാം സംസ്ഥാന സമ്മേളനം 27, 28 തീയതികളിൽ കണ്ണൂർ ഇ കെ നായനാർ അക്കാദമിയിൽ നടക്കും. 27ന് രാവിലെ 10.30ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ ഉദ്ഘാടനംചെയ്യും. ജില്ലകളിൽനിന്ന് തെരഞ്ഞെടുത്തവരടക്കം 630 എഴുത്തുകാരും കലാകാരന്മാരും സാംസ്കാരികപ്രവർത്തകരും പങ്കെടുക്കും. 28ന് വൈകിട്ട്‌ സമാപിക്കും. ആറു മുതൽ എട്ടുവരെ വിപുലമായി നടത്താനിരുന്ന സമ്മേളനം വയനാട് ദുരന്ത പശ്ചാത്തലത്തിൽ പ്രതിനിധി സമ്മേളനം മാത്രമാക്കുകയായിരുന്നു. സാംസ്കാരിക സെമിനാർ ഉൾപ്പെടെയുള്ള അനുബന്ധ പരിപാടികളും ഒഴിവാക്കി.   പുറത്തുവന്നത്‌ സിനിമാമേഖലയുടെ ഇരുണ്ട മുഖം മലയാള സിനിമാ മേഖലയിലെ കടുത്ത തൊഴിൽ ചൂഷണത്തിന്റെയും ആണധികാരത്തിന്റെയും ഇരുണ്ട മുഖമാണ് ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ട്  വെളിച്ചത്തെത്തിച്ചതെന്ന്‌ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി. റിപ്പോർട്ടിലെ പല പരാമർശങ്ങളും ഞെട്ടിക്കുന്നു. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സ്വാഭിമാനത്തെ മാത്രമല്ല, സാംസ്കാരിക കേരളത്തിന്റെ മൂല്യബോധത്തെത്തന്നെ ചോദ്യം ചെയ്യുകയാണ് പല വിവരങ്ങളും. ലോകസിനിമയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ മലയാള സിനിമാ രംഗത്തെക്കുറിച്ച് പുറത്തുവന്ന വിവരങ്ങൾ സമൂഹത്തെ ഉൽക്കണ്ഠപ്പെടുത്തുന്നതാണ്. സിനിമ തൊഴിൽ മേഖലയിൽ ലൈംഗിക അതിക്രമങ്ങളോ വിവേചനങ്ങളോ ഇല്ലാത്ത വിധം എല്ലാവർക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്താൻ കഴിയണം. സിനിമാമേഖലയിലെ സ്ത്രീകൾക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും പാരസ്പര്യത്തിന്റെ കരുത്തും നൽകാൻ പൊതുസമൂഹവും സർക്കാരും ഒപ്പം ഉണ്ടാകണമെന്ന് പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ്‌ ഷാജി എൻ കരുണും ജനറൽ സെക്രട്ടറി  അശോകൻ ചരുവിലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News