നിയമസാധ്യത പരിശോധിച്ച് 
നിലപാടെടുക്കും: വനിതാ കമീഷൻ



കോഴിക്കോട്‌ ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ നിയമസാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കമീഷൻ അദാലത്തിനുശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അവർ. പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതി കമീഷനെ കക്ഷി ചേർത്തത്‌ സംബന്ധിച്ച്‌ നോട്ടീസ് ലഭിച്ചിട്ടില്ല. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് കമീഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയുൾപ്പെടെ എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് അന്തസ്സോടെ ജോലിചെയ്യാൻ സാഹചര്യമൊരുക്കുന്നതിനെ കമീഷൻ പിന്തുണക്കും.  മൊഴി നൽകിയവർ പരാതി നൽകണം. ഏത്‌ മേഖലയിലായാലും സ്ത്രീകൾ ധൈര്യത്തോടെ പരാതിപ്പെടാൻ തയ്യാറാകണമെന്നും സതീദേവി പറഞ്ഞു. Read on deshabhimani.com

Related News