അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത ; ജനകീയ ശ്രദ്ധക്ഷണിക്കൽ പ്രക്ഷോഭം നടത്തി ജനപ്രതിനിധികൾ
അങ്കമാലി അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത എത്രയുംവേഗം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റെയിൽവേ അടിപ്പാതയിൽ ജനകീയ ശ്രദ്ധക്ഷണിക്കൽ പ്രക്ഷോഭം സംഘടിപ്പിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും നിർമാണം ഇഴയുന്നതിനാല്‍ പാറക്കടവ്, പീച്ചാനിക്കാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ അങ്കമാലിയിലെത്താന്‍ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. അങ്കമാലി നഗരസഭ, പാറക്കടവ് പഞ്ചായത്ത് എന്നിവിടങ്ങളിലെ ഇടതുപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ, ജനങ്ങളെ അണിനിരത്തിയാണ് ജനകീയ ശ്രദ്ധക്ഷണിക്കൽ പ്രക്ഷോഭം നടത്തിയത്. സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. പാറക്കടവ് പഞ്ചായത്ത് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ജിഷ ശ്യാം അധ്യക്ഷയായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ടി വൈ ഏല്യാസ്, കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി, മാർട്ടിൻ ബി മുണ്ടാടൻ, ഗ്രേസി ദേവസി, പി എൻ ജോഷി, സിപിഐ എം ലോക്കൽ സെക്രട്ടറി സജി വർഗീസ്, ഏരിയ കമ്മിറ്റി അംഗം സച്ചിൻ ഐ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. അടിപ്പാത തുറന്ന് ഗതാഗതം അനുവദിച്ചില്ലെങ്കിൽ എംപി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി. Read on deshabhimani.com