കുടുംബശ്രീ കെ ഫോർ കെയർ ; ജില്ലയിൽ ജോലി നേടിയത്‌ 
23 പേർ



കൊച്ചി ഗാർഹികപരിചരണ മേഖലയിൽ കുടുംബശ്രീ നടപ്പാക്കുന്ന കെ ഫോർ കെയർ പദ്ധതിയിൽ ജില്ലയിൽ ജോലി നേടിയത്‌ 23 പേർ. വയോജന–-ശിശുപരിപാലനം, രോഗീപരിചരണം, ഭിന്നശേഷി പരിപാലനം, പ്രസവശുശ്രൂഷ തുടങ്ങിയ മേഖലകളിലാണ് കെ ഫോർ കെയർ എക്‌സിക്യൂട്ടീവുകൾക്ക്‌ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നത്‌. ശരീരഭാഗവും പ്രവർത്തനങ്ങളും, ആരോഗ്യപരമായ ജീവിതവും വ്യക്തിശുചിത്വവും, രോഗിയുടെ അവകാശങ്ങൾ, അണുബാധനിയന്ത്രണവും പ്രതിരോധവും, നേത്രസംരക്ഷണം തുടങ്ങി 31 വിഷയങ്ങളിലാണ്‌ പരിശീലനം. ആദ്യഘട്ടം 35 പേരാണ്‌ പരിശീലനം നേടിയത്‌. 30 പേരടങ്ങുന്ന രണ്ടാംബാച്ചിന്റെ പരിശീലനം കോതമംഗലം മാർ ബസേലിയോസ്‌ നഴ്‌സിങ് സ്കൂളിൽ ആരംഭിച്ചു. താൽപ്പര്യമുള്ളവർ കുടുംബശ്രീ സിഡിഎസുകളിൽ ബന്ധപ്പെടണം. കെ ഫോർ കെയർ സേവനത്തിന്‌ 91889 25597 നമ്പറിൽ വിളിക്കാം. സംസ്ഥാനത്താകെ പദ്ധതിയിൽ 143 പേർ ജോലി നേടിയിരുന്നു. Read on deshabhimani.com

Related News