പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന് തുടക്കമായി
കൊച്ചി സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസ് ആരംഭിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷൻ കോ-–-ഓർഡിനേറ്റർ വി വി ശ്യാംലാൽ അധ്യക്ഷനായി. കെ എം സുബൈദ, പി എസ് സൗമ്യ, വി പി ജയപ്രകാശ്, ലാലി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. നാലുമാസത്തെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്കരിച്ചാണ് പുതിയ കോഴ്സ് തുടങ്ങിയത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളപരിജ്ഞാനം ആഗ്രഹിക്കുന്നവരായ 17 വയസ്സ് കഴിഞ്ഞവർക്കും പ്രയോജനപ്പെടുന്ന ഒരുവർഷത്തെ കോഴ്സാണിത്. Read on deshabhimani.com