സ്കൂള്‍ വിദ്യാര്‍ഥികളുടെ പച്ചക്കറിക്കൃഷി വിളവെടുത്തു
പെരുമ്പാവൂർ അശമന്നൂർ ഗവ. യുപി സ്കൂളിന്റെ പച്ചക്കറി കൃഷി വിളവെടുത്തു. മൂന്നുസെന്റ് സ്ഥലത്ത് തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ, പടവലം, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തത്. എസ്എംസി, എംപിടിഎ അംഗങ്ങളുടെ സഹകരണത്തോടെയാണ് വിദ്യാർഥികൾ കൃഷിയിറക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ഇ എൻ സജീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജോബി ഐസക്, സ്ഥിരംസമിതി അധ്യക്ഷ ഗീത രാജീവ്, വാർഡ് മെമ്പർമാരായ സരിത ഉണ്ണിക്കൃഷ്ണൻ, എൻ വി പ്രതീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com