എണ്ണപ്പലഹാരങ്ങൾ 
പത്രക്കടലാസിൽ വേണ്ട ; ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നിർദേശം



തിരുവനന്തപുരം എണ്ണപ്പലഹാരങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു നൽകരുതെന്ന്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌. ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകളായ ടിൻ, അലുമിനിയം, സ്റ്റീൽ, കാർഡ്‌ബോർഡ്‌, പേപ്പർ, ഗ്ലാസ്‌, സെറാമിക്സ്‌ തുടങ്ങിയവ കൊണ്ടു നിർമിച്ചവയിൽ പൊതിയാം.  ഭക്ഷണം പായ്‌ക്ക്‌ ചെയ്യാനും സംഭരിക്കാനും ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകൾ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണർ അറിയിച്ചു.  കൃത്രിമ നിറങ്ങളും രാസവസ്തുക്കളും അടങ്ങിയ മഷിയാണ്‌ അച്ചടിക്കായി ഉപയോഗിക്കുന്നത്‌.അതിനാൽ  പത്രക്കടലാസിൽനിന്ന്‌  ലെഡ് പോലുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരാനിടയുണ്ട്‌. ഇത്‌ അർബുദത്തിന്‌ വരെ കാരണമാകാം. എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതിന് ഫുഡ്‌ സേഫ്‌റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ(എഫ്എസ്എസ്എഐ) യുടെ വിലക്കുമുണ്ട്. Read on deshabhimani.com

Related News