വൈദ്യുതി ബില്ലിൽ മീറ്റർ വാടക കുറയും ; ഒക്‌ടോബർ 15 മുതലുള്ള ഉപഭോക്‌തൃ സേവനങ്ങൾക്ക്‌ ജിഎസ്‌ടി ഇളവ്‌



തിരുവനന്തപുരം വൈദ്യുതി ബില്ലിലെ മീറ്റർ വാടകയിൽനിന്ന്‌ കെഎസ്‌ഇബി 18 ശതമാനം ജിഎസ്‌ടി ഒഴിവാക്കും. 15 മുതൽ നടപ്പാക്കും. നിലവിലുള്ള ഉപയോക്താക്കൾക്കും 15നുശേഷം നൽകിയ പുതിയ കണക്ഷനും അപേക്ഷാ ഫീസ് ഉൾപ്പെടെയുളള സേവനങ്ങളിൽ ഇളവുണ്ടാകും. സംസ്ഥാനത്ത്‌ 1,26,87,037 സിംഗിൾ ഫേസ്‌ ഉപയോക്താക്കളും 12,74,456 ത്രീഫേസ്‌ ഉപയോക്താക്കളുമാണുള്ളത്‌. ത്രീ ഫെയ്സ് കണക്ഷന്‌ മീറ്റർ വാടകയായി 30 രൂപ നൽകുന്നവർ കേന്ദ്ര–-സംസ്ഥാന ജിഎസ്ടി വിഹിതമായി 5.40 രൂപ അധികമായി നൽകണമായിരുന്നു. ഇനിമുതൽ ബില്ലിൽ 5.40 രൂപ കുറയും. ആറുരൂപ മുതൽ 1000 രൂപവരെ മീറ്റർ വാടകയുള്ള  പുനരുപയോഗ ഊർജ ഉപയോക്താക്കൾ ഉൾപ്പടെ വിവിധ വിഭാഗം ഉപഭോക്താക്കൾക്കും തുക ഇളവുണ്ടാകും. "ഒരുമ നെറ്റ്‌' മുഖേന നൽകുന്ന മിക്ക സേവനങ്ങൾക്കും ജിഎസ്‌ടി ഒഴിവാക്കി. മീറ്റർ മാറ്റിസ്ഥാപിക്കൽ, ലൈൻ മാറ്റൽ, പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡൂപ്ലിക്കേറ്റ്‌ ബില്ലുകൾ തുടങ്ങി 18 ശതമാനം ജിഎസ്ടി  ബാധകമായിരുന്ന എല്ലാ ഇടപാടുകൾക്കും  ഇളവ്‌ നൽകും. എന്നാൽ സൗരോർജ പ്ലാന്റുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും  ടെണ്ടർ ഫോമിനും എൽഇഡി ബൾബ്‌–-സ്ക്രാപ്പ്‌ വിൽപനയ്‌ക്കും ജിഎസ്‌ടി തുടരും.   Read on deshabhimani.com

Related News