വാഹനസൗകര്യമില്ല ; തൃക്കാക്കരയിൽ ഹരിതകർമ
സേനാംഗങ്ങൾക്ക്‌ ദുരിതയാത്ര



തൃക്കാക്കര തൃക്കാക്കര നഗരസഭയിൽ ഹരിതകർമസേനാംഗങ്ങളെ പിക്കപ് ഓട്ടോയിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി പരാതി. ദിവസവും ഇരുപതിലേറെ സേനാംഗങ്ങളെയാണ് ഓട്ടോയിൽ കൊണ്ടുപോകുന്നത്. മൂന്നുമാസംമുമ്പ്‌ 53 പേരെ പുതുതായി നഗരസഭ എടുത്തിരുന്നു. ഇവരെ എ, ബി എന്നിങ്ങനെ തിരിച്ചാണ് രണ്ടു വാർഡുകളിൽ ജോലിക്കെത്തിക്കുന്നത്. എന്നാൽ, ആവശ്യമായ വാഹനസൗകര്യം നഗരസഭ ഒരുക്കിയിട്ടില്ല. സൗജന്യമായി ലഭിച്ച രണ്ട് ഇലക്‌ട്രിക് ഓട്ടോകളടക്കം നാലു വാഹനങ്ങൾ കട്ടപ്പുറത്താണ്‌. വാഹനസൗകര്യം ഇല്ലാത്തതിനാൽ വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവമലിന്യങ്ങൾ ചാക്കിൽക്കെട്ടി റോഡരികിൽ സൂക്ഷിക്കും. തൊട്ടടുത്തദിവസം ആക്രി ശേഖരിക്കുന്നവർ ഇത് എടുത്തുകൊണ്ടുപോകുന്നത് പതിവാണെന്ന് സേനാംഗങ്ങൾ പറഞ്ഞു. Read on deshabhimani.com

Related News