നൂറിലെ നഷ്ടം 
നാനൂറിൽ നേടി



കോതമംഗലം നൂറുമീറ്റർ ഓട്ടത്തിലെ നഷ്ടം 400 മീറ്ററിൽ ഓടിനേടി മുഹമ്മദ് അലി ജൗഹർ. വാശിയേറിയ 100 മീറ്ററിൽ ഫോട്ടോ ഫിനിഷിലാണ്‌ മാർ ബേസിൽ സ്കൂളിലെ ഈ പ്ലസ്‌വൺകാരന്‌ സ്വർണം നഷ്ടമായത്‌. എന്നാൽ, 400 മീറ്ററിൽ സ്വർണംനേടിയ ഉജ്വല തിരിച്ചുവരവിനെ കൈയടികളോടെ കാണികൾ നെഞ്ചേറ്റി. ഫുട്‌ബോളിൽ അറിയപ്പെടുന്ന ഗോൾകീപ്പർകൂടിയാണ് മുഹമ്മദ് അലി. മാർ ബേസിലിലെ കായിക അധ്യാപിക ഷിബിയാണ്‌ അത്‌ലറ്റിക്സിലേക്ക്‌ കൈപിടിച്ചത്‌. അധ്യാപികയുടെ പരിശീലനമാണ് നേട്ടത്തിനുപിന്നിലെന്ന്‌ താരം പറയുന്നു. കെഎസ്‌ടിഎ കോതമംഗലം ഉപജില്ലാ സെക്രട്ടറിയും പുന്നേക്കാട് ഗവ. സ്കൂളിലെ പ്രധാനാധ്യാപകനുമായ എം നിയാസിന്റെയും നിസാമോളുടെയും മകനാണ്. സഹോദരൻ മുഹമ്മദ്‌ അബൂബക്കർ. Read on deshabhimani.com

Related News