കരിമീനും കാളാഞ്ചിയും ജീവനോടെ; സിഎംഎഫ്‌ആർഐയിൽ വിൽപ്പനമേള
കൊച്ചി കൂടുകൃഷിയിൽ വിളവെടുത്ത കരിമീനും കാളാഞ്ചിയും ചെമ്പല്ലിയും ജീവനോടെ വാങ്ങാൻ അവസരമൊരുക്കുന്ന ത്രിദിന മീൻ വിൽപ്പനമേള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ആരംഭിച്ചു. സിഎംഎഫ്ആർഐയുടെ പരിശീലനം ലഭിച്ച കർഷകർ നടത്തുന്ന കൂടുകൃഷിയിൽനിന്ന് ആവശ്യാനുസരണം വിളവെടുത്ത മീനുകൾ ഇടനിലക്കാരില്ലാതെ ആവശ്യക്കാർക്ക് നേരിട്ട് ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം. കൊടുങ്ങല്ലൂരിലെ ബ്ലൂ പേൾ മത്സ്യകർഷക ഉൽപ്പാദനസംഘവുമായി സഹകരിച്ച് സിഎംഎഫ്ആർഐയുടെ അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്ററാണ് വിൽപ്പനമേള സംഘടിപ്പിക്കുന്നത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് സമയം. ചൊവ്വാഴ്ച സമാപിക്കും. Read on deshabhimani.com