വിരിഞ്ഞു, മൈത്രിയുടെ വിസ്‌മയരാവ്‌

വൈറ്റില മുതൽ കടവന്ത്രവരെയുള്ള ഒമ്പത് സഭകളിലെ വിശ്വാസികൾ ചേർന്നുള്ള വിസ്മയരാവ് ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ മാലാഖയുടെ വേഷമിട്ട കുട്ടികളും സാന്റാക്ലോസ് വേഷധാരികളും


കൊച്ചി വൈറ്റില മുതല്‍ കടവന്ത്രവരെയുള്ള ഒമ്പതു ക്രൈസ്തവ സഭകളിലെ വിശ്വാസികളും നാനാജാതി മതസ്ഥരും ചേർന്ന്‌ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി വിസ്മയരാവ് -2024 ഒരുക്കി. മേയര്‍ എം അനില്‍കുമാര്‍  ഉദ്ഘാടനം ചെയ്തു. എളംകുളം ചെറുപുഷ്പ നഗറില്‍നിന്ന്‌ 2024 പാപ്പാഞ്ഞിമാരും നൂറുകണക്കിന് കുഞ്ഞുമാലാഖമാരും അണിനിരന്ന സമ്മേളനം ഉമ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര കടവന്ത്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എം രതീഷ് ഫ്ലാഗ് ഓഫ് ചെയ്തു. വരാപ്പുഴ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷനായി. റിട്ട. ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ക്രിസ്മസ് സന്ദേശം നല്‍കി. വിസ്മയരാവിന്റെ സുവനീര്‍  ഹെനോസിസ് ടി ജെ വിനോദ് എംഎല്‍എ ഫാ. രഞ്‍‍ജു വര്‍ഗീസിന് നല്‍കി പ്രകാശിപ്പിച്ചു. ഫാ. ജോയ് അയിനിയാടന്‍ കേക്ക് മുറിച്ച് മധുരം  പങ്കുവച്ചു. ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ഫാ. സാംസണ്‍ കുര്യാക്കോസ്, വിസ്മയരാവ് ചെയര്‍മാന്‍ ഫാ. കെ ജി ജോസഫ്, കൗണ്‍സിലര്‍ ആന്റണി പൈനുതറ,  എന്നിവർ സംസാരിച്ചു. തുടർന്ന്  സ്നേഹവിരുന്നും ക്രിസ് മെലഡിയും കലാപരിപാടികളും ഉണ്ടായി. എളംകുളം  ലിറ്റിൽ ഫ്ലവർ, സെന്റ്‌ ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്, സെന്റ്‌ മേരീസ് സൂനോറോ, ഫാത്തിമ മാതാ, കടവന്ത്ര സെന്റ്‌ ജോസഫ്, സെന്റ്‌ സെബാസ്റ്റ്യന്‍, വൈറ്റില സെന്റ്‌ പാട്രിക് എന്നീ പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരും അണിനിരന്നു. Read on deshabhimani.com

Related News