സൗജന്യ കിറ്റ് ഓണത്തിന് മുമ്പ് : മുഖ്യമന്ത്രി



തിരുവനന്തപുരം അന്ത്യോദയ അന്ന യോജന (എഎവൈ) വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ്, സ്പെഷ്യൽ പഞ്ചസാര, സ്കൂൾ കുട്ടികൾക്കുള്ള അരി, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രത്യേക കിറ്റുകൾ എന്നിവ സപ്ലൈകോ ഓണത്തിനുമുമ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും നിയന്ത്രിക്കുന്നതിന് പരിശോധന ഊർജിതമാക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. ഓണം മേളകൾ, മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കാൻ സപ്ലൈകോയെ ചുമതലപ്പെടുത്തി. പച്ചക്കറികൾ പരമാവധി കേരളത്തിൽ ഉൽപ്പാദിപ്പിക്കും. സാംസ്‌കാരിക പരിപാടികൾ ചെലവ് ചുരുക്കി നടത്തും. കടകളിലും ഓണച്ചന്തകളിലും തുണിസഞ്ചികൾ, പേപ്പർ ബാഗുകൾ തുടങ്ങിയവ ഉണ്ടെന്ന് ഉറപ്പാക്കും.  മാലിന്യങ്ങൾ അതത് ദിവസം നീക്കം ചെയ്യാൻ തദ്ദേശവകുപ്പ് ക്രമീകരണങ്ങൾ ഉറപ്പാക്കണം. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പാക്കറ്റുകൾ  നിരുത്സാഹപ്പെടുത്തും.   ഓണാഘോഷം
സെപ്തംബർ 
13 മുതൽ 19 വരെ തിരുവനന്തപുരത്ത് സംസ്ഥാനതല ഓണാഘോഷ പരിപാടി സെപ്തംബർ 13ന് ആരംഭിച്ച് 19ന് ഘോഷയാത്രയോടെ സമാപിക്കും. വാരാഘോഷത്തോടനുബന്ധിച്ച് കവടിയാർ മുതൽ മണക്കാട് വരെ ഉത്സവമേഖലയായി പ്രഖ്യാപിക്കും. Read on deshabhimani.com

Related News