മലിനജലം കാനയിലേക്ക്‌ ; പുല്ലുവഴിയിൽ 
2 ഹോട്ടലുകൾക്കെതിരെ നടപടി



പെരുമ്പാവൂർ കാനയിലേക്ക് മലിനജലം ഒഴുക്കിയ രണ്ട് ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു. പുല്ലുവഴി ജങ്ഷനുസമീപമുള്ള പഞ്ചായത്തുകിണറിലെ ശുദ്ധജലം മലിനമായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഗായത്രി, ജനപ്രിയ എന്നീ ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തത്. നാട്ടുകാരുടെ പരാതിയിൽ എംസി റോഡിലെ കാനയുടെ സ്ലാബുകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കി പരിശോധിച്ചതിലാണ് ഹോട്ടലുകളിൽനിന്ന് മലിനജലം കാനയിലേക്ക്‌ ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്. മലിനജലം ഒഴുക്കുന്ന ഓവുചാൽ പൊളിച്ചുനീക്കി. പിഴയടയ്‌ക്കാൻ പഞ്ചായത്ത് നോട്ടീസ് നല്‍കി. പ്രധാന കാനയിലെ മലിനജലം ഒഴുകുന്നത് സമീപമുള്ള തോട്ടിലേക്കും പാടത്തേക്കുമാണ്. പഞ്ചായത്ത് പ്രസിഡന്റ്‌ എന്‍ പി അജയകുമാര്‍, വൈസ് പ്രസിഡന്റ്‌ ദീപ ജോയ്, വാർഡ് മെമ്പര്‍ ജോയ് പൂണേലി, സെക്രട്ടറി ബി സുധീര്‍, അസിസ്റ്റന്റ്‌ സെക്രട്ടറി ബിനോയ് മത്തായി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ആർ അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. Read on deshabhimani.com

Related News