കേന്ദ്ര സർവകലാശാല ; അധ്യാപക ഒഴിവ് 5,060 
അനധ്യാപകരുടേത് 16,719



ന്യൂഡൽഹി കേന്ദ്ര സർവകലാശാലകളിൽ നാലിലൊന്നിൽ കൂടുതൽ അധ്യാപക തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണെന്ന്‌ വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ അറിയിച്ചു. അനുവദനീയമായ 18,940 തസ്‌തികയിൽ 5,060 എണ്ണം ഒഴിഞ്ഞുകിടക്കുന്നു; 26.72 ശതമാനം. അനധ്യാപക തസ്‌തികകളിൽ 47 ശതമാനത്തിലും ആളില്ല. മൊത്തം 35,640 തസ്‌തികയിൽ 16,719 എണ്ണത്തിലും ആളില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഒഴിവുകൾ നികത്താൻ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ നടത്തുന്നുണ്ടെന്ന സർക്കാർ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്ന കണക്കാണ്‌ പുറത്തുവന്നത്‌.   Read on deshabhimani.com

Related News