കോടനാട് സ്റ്റേഷനിൽ 
ചെണ്ടുമല്ലി പൂത്തു ; വയനാടിന്റെ ഓർമയ്ക്കായി നിലനിർത്തും



പെരുമ്പാവൂർ പൊലീസ് സംരക്ഷണത്തിൽ നട്ടുവളർത്തിയ ചെണ്ടുമല്ലികൾ പൂത്തു. കോടനാട് കുറിച്ചിലക്കോട് പൊലീസ് സ്റ്റേഷന്റെ മുൻവശത്തെ ഒഴിഞ്ഞുകിടക്കുന്ന മണ്ണിൽ കഴിഞ്ഞ ജൂണിലാണ് ചെണ്ടുമല്ലിത്തൈകൾ നട്ടത്. സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജോബി ജോർജ്, സീനിയർ സിവിൽ ഓഫീസർ എം സി ചന്ദ്രലേഖ, വി പി ശിവദാസ്, പി എസ് സുനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് ചെണ്ടുമല്ലിച്ചെടികൾ സംരക്ഷിക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തംമുതൽ പത്തുദിവസം സ്റ്റേഷൻ മുറ്റത്ത് പൂക്കളം തീർക്കാനാണ് ചെണ്ടുമല്ലി നട്ടത്. സ്വകാര്യഫാമിൽനിന്ന് വാങ്ങിയാണ് ചെണ്ടുമല്ലി നട്ടത്. ദിവസവും പരിചരണം നൽകി. എന്നാൽ, വയനാട് ദുരന്തംവന്നതോടെ സർക്കാർ ആഘോഷങ്ങൾ ഉപേക്ഷിച്ചതിനാൽ പൂക്കൾക്ക് ചെടിയിൽനിന്നുതന്നെ കൊഴിയാം. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകൾ ചെടിയും പൂക്കളും നിലനിർത്തും.   Read on deshabhimani.com

Related News