കപ്പൽശാല വിറ്റഴിക്കൽ 
നീക്കത്തിൽ പ്രതിഷേധമിരമ്പി



കൊച്ചി കൊച്ചി കപ്പൽശാലയുടെ ഓഹരികൾ ഘട്ടംഘട്ടമായി വിറ്റഴിച്ച്‌ സ്വകാര്യവൽക്കരിക്കാനുള്ള  നീക്കത്തിനെതിരെ ഉജ്വല പ്രതിഷേധം. കപ്പൽശാലയുടെ നോർത്ത് ഗേറ്റിൽ സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി നേതൃത്വത്തിൽ ബുധൻ രാവിലെ 6.30ന്‌ ആരംഭിച്ച ധർണ വൈകിട്ടുവരെ നീണ്ടു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തിന്റെ അഭിമാനസ്‌തംഭമായ കപ്പൽശാലയെ പൊതുമേഖലയിൽ നിലനിർത്താനുള്ള പോരാട്ടങ്ങൾക്ക്‌ മുന്നിട്ടിറങ്ങാൻ ധർണ ആഹ്വാനം ചെയ്‌തു. കൊച്ചിൻ ഷിപ്‌യാർഡ് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. എൻ സതീഷ് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ടി കെ രമേശൻ, വിവിധ ട്രേഡ്‌ യൂണിയൻ നേതാക്കളായ കെ എ  അലി അക്ബർ, എം ജി അജി, സി ഡി നന്ദകുമാർ, പി പ്രവീൺകുമാർ, അഡ്വ. എ ജി ഉദയകുമാർ, എം വൈ കുര്യാച്ചൻ, ടി ജി ബെന്നി ബെഹനാൻ, ഒ സി ബാബുരാജൻ, പി അനിജു, പി എ വിനീഷ്, പി ബി അബ്സർ, കെ ജോൺ വർഗീസ്, ഒ ഡി ആൽബർട്ട് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News