തിലാപ്പിയക്ക് വാക്സിൻ ; കുസാറ്റ് ഗവേഷകൻ തയ്‌വാനിലേക്ക്



കളമശേരി കൊച്ചി സർവകലാശാല സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി,  മൈക്രോബയോളജി, ബയോകെമിസ്ട്രി ഗവേഷകൻ റിഥം ഗുഹ തയ്‌വാനിലേക്ക്. തയ്‌വാനിലെ നാഷണൽ പിങ്‌ടങ്‌ ശാസ്‌ത്ര, സാങ്കേതിക സർവകലാശാലയിൽ സയന്റിഫിക് എക്സ്ചേഞ്ച് ഗവേഷകനായാണ് റിഥം ഗുഹ പോകുന്നത്‌. തിലാപ്പിയ മീനിലും ഹൈബ്രിഡ് ഇനങ്ങളിലും സ്ട്രെപ്‌റ്റോകോക്കസ്‌ ബാക്ടീരിയ ബാധയ്ക്കെതിരായ വാക്‌സിൻ വികസിപ്പിക്കുന്നതിനാണ് ഗവേഷണം. ജലജീവി ആരോഗ്യത്തിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് അറിവ് നേടാനും വാക്‌സിനേഷൻ മേഖലയിലെ വൈദഗ്‌ധ്യം വർധിപ്പിക്കാനുമുള്ള അവസരമാണിതെന്ന്‌ റിഥം പറഞ്ഞു. കുസാറ്റിലെ അസോസിയറ്റ് പ്രൊഫസർ ഡോ. പുന്നടത്ത് പ്രീതത്തിന്റെ കീഴിൽ ഗവേഷകനാണ് റിഥം. മീൻകൃഷിയെ പരിപോഷിപ്പിക്കുന്നതിന് മത്സ്യവാക്സിനേഷൻ പോലുള്ള പ്രതിരോധമരുന്നുകൾ വികസിപ്പിക്കുന്ന ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പ്രൊഫ. ഷി ചു ചെൻ, ഡോ. ഓംകാർ വിജയ് ബ്യാഡ്‌ഗി എന്നിവർക്കൊപ്പമാണ് തയ്‌വാനിൽ റിഥത്തിന്റെ ഗവേഷണം. Read on deshabhimani.com

Related News