സർവമത സമ്മേളന ശതാബ്ദിയാഘോഷത്തിന്‌ സമാപനം

സർവമതസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സെമിനാറിൽ ഡോ. എം എ സിദ്ദിഖ്‌ സംസാരിക്കുന്നു


വൈപ്പിൻ ശ്രീനാരായണഗുരു സംഘടിപ്പിച്ച സർവമതസമ്മേളനം എക്കാലത്തും പ്രസക്തമാണെന്ന ആഹ്വാനത്തോടെ സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തിന്‌ ചെറായിയിൽ സമാപനം. വൈപ്പിൻ ഫോക്‌ലോർ ഫെസ്‌റ്റിന്റെ ഭാഗമായി വൈക്കം സത്യഗ്രഹ സ്മരണയും സംഘടിപ്പിച്ചു. സാംസ്കാരിക വകുപ്പ്, ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടനകേന്ദ്രം, ചെറായി വിജ്ഞാന വർധിനിസഭ, സഹോദര സ്‌മാരക കേന്ദ്രം എന്നിവർ ചേർന്നാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. എല്ലാ മതങ്ങളും ആശയപ്രപഞ്ചതലത്തിൽ ഒന്നാണെന്ന ആശയമാണ് സർവമതസമ്മേളനത്തിലൂടെ ഗുരു വിളംബരം ചെയ്തതെന്ന് എഴുത്തുകാരൻ ഡോ. ധർമരാജ് അടാട്ട് പറഞ്ഞു. ‘കാലികസമൂഹത്തിലെ മതസംഘർഷങ്ങളും സർവമതസമ്മേളന സന്ദേശവും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തർക്കങ്ങൾ ശ്രീനാരായണ ഗുരുവിനെ ബാധിച്ചില്ലെന്ന്‌ സാംസ്‌കാരിക പ്രവർത്തകൻ ഡോ. എം എ സിദ്ദിഖ് പറഞ്ഞു. എല്ലാ തർക്കങ്ങൾക്കും അദ്ദേഹത്തിനുമുന്നിൽ സ്വീകാര്യതയുണ്ടായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. ‘ഗുരുദേവദർശനങ്ങളുടെയും ദർശനത്തിന്റെയും കാലാതീത പ്രസക്തിയും ആധുനികസ്വാധീനവും' വിഷയത്തിൽ പ്രൊഫ. എം ചന്ദ്രബാബു, ഹരിവിജയൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News