ട്വന്റി20യുടെ ഗുണ്ടായിസത്തിൽ പ്രതിഷേധം



പള്ളിക്കര കുന്നത്തുനാട് പഞ്ചായത്തിലെ സിപിഐ എം അംഗം നിസാർ ഇബ്രാഹിമിനെ ആക്രമിച്ച പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റോയി ഔസേഫിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ട്വന്റി 20യുടെ അഴിമതിയിലും ഗുണ്ടാഭരണത്തിലും പ്രതിഷേധിച്ചും പഞ്ചായത്ത്‌ ഓഫീസിലേക്ക് സിപിഐ എം നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, ജില്ലാ കമ്മിറ്റി അംഗം സി കെ വർഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ എം അബ്ദുൾ കരീം, എൻ വി വാസു, പി ടി കുമാരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. ട്വന്റി 20 ഭരണസമിതിയുടെ അനധികൃത നടപടികൾ അംഗീകരിക്കാത്ത ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ച നടപടിയെ കമ്മിറ്റിയിൽ നിസാർ ഇബ്രാഹിം ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് വൈസ് പ്രസിഡന്റ് അക്രമത്തിന് മുതിർന്നത്. റോയി ഔസേഫ് ഒളിവിലാണ്. കുന്നത്തുനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. Read on deshabhimani.com

Related News