അനന്തലക്ഷ്മി സുബ്രഹ്മണ്യന്‌ സപ്തതി ; മെഗാ അഷ്ടപദിക്കച്ചേരി നടത്തി



തൃപ്പൂണിത്തുറ സംഗീതജ്ഞ അനന്തലക്ഷ്മി സുബ്രഹ്മണ്യന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി  ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ  മെഗാ അഷ്ടപദിക്കച്ചേരി നടത്തി. കച്ചേരിയിൽ അനന്തലക്ഷ്മിക്കൊപ്പം 130 ശിഷ്യരും പങ്കെടുത്തു. രണ്ടരമണിക്കൂർ കച്ചേരിക്ക് ഫ്ലൂട്ടിൽ ഡോ. അജിത്തും ഇടയ്‌ക്കയിൽ തൃപ്പൂണിത്തുറ കൃഷ്ണകുമാറും പിന്നണിയായി. 14–-ാംവയസ്സിൽ സംഗീതാധ്യാപനം തുടങ്ങിയ അനന്തലക്ഷ്മിയുടെ കച്ചേരിയിൽ ആദ്യകാലശിഷ്യയായ  84 വയസ്സ് പിന്നിട്ട ഡോ. രാധ രാമാനുജംമുതൽ നിലവിൽ പഠിക്കുന്ന 17 വയസ്സുള്ള വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ് സ്വദേശിയായ അനന്തലക്ഷ്മിക്ക് ശിഷ്യരുടെ നേതൃത്വത്തിൽ മംഗളപത്രവും ആശംസാഫലകവും സമ്മാനിച്ചു. Read on deshabhimani.com

Related News