ബജറ്റിലെ അവഗണനയിൽ നാടാകെ പ്രതിഷേധം

ജനവിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് കാക്കനാട് സിവിൽ സ്റ്റേഷനുമുന്നിൽ ചേർന്ന യോഗം എൻജിഒ യൂണിയൻ 
ജില്ലാ സെക്രട്ടറി കെ എ അൻവർ ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി ബജറ്റിൽ കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് സിപിഐ എം സിറ്റി ലോക്കൽ കമ്മിറ്റിയും എറണാകുളം ഹെഡ്‌ലോഡ് ലോക്കൽ കമ്മിറ്റിയും ചേർന്ന്  നഗരത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. കാനൻ ഷെഡ് റോഡിൽനിന്ന് ആരംഭിച്ച പ്രകടനം മേനക ജങ്‌ഷനിൽ സമാപിച്ചു. സമാപനയോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ഏരിയ സെക്രട്ടറി സി മണി അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എൻ കെ പ്രഭാകരനായ്ക്, ടി എസ് ഷൺമുഖദാസ്, സി ടി വർഗീസ് എന്നിവർ സംസാരിച്ചു. കലൂരിൽ സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗം സോജൻ ആന്റണി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ ജെ ഡോൺസൺ അധ്യക്ഷനായി. എളമക്കരയിൽ ഏരിയ കമ്മിറ്റി അംഗം ആർ നിഷാദ് ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ എൻ സന്തോഷ് അധ്യക്ഷനായി. ചേരാനല്ലൂരിൽ ലോക്കൽ സെക്രട്ടറി പി പി ജോർജ് ഉദ്ഘാടനം ചെയ്തു. ടി ആർ ഭരതൻ അധ്യക്ഷനായി. ഇടപ്പള്ളിയിൽ ലോക്കൽ സെക്രട്ടറി കെ വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ പി തോമസ് അധ്യക്ഷനായി. വെണ്ണലയിൽ സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ ടി സാജൻ അധ്യക്ഷനായി. വൈറ്റില, വൈറ്റില വെസ്റ്റ് ലോക്കൽ കമ്മിറ്റികൾ ചേർന്ന് നടത്തിയ പ്രതിഷേധം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗം അഡ്വ. കെ ഡി വിൻസെന്റ്‌ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി ബി സുധീർ അധ്യക്ഷനായി. പള്ളുരുത്തി സ്ത്രീവിരുദ്ധ, കേരളവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പള്ളുരുത്തി ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ടി വി അനിത ഉദ്ഘാടനം ചെയ്തു. ഹേമ ജയരാജ് അധ്യക്ഷയായി. ബിന്ദു ജോണി, ചന്ദ്രിക വിജയൻ, ശ്രീവിദ്യ സുമോദ്, ദീപ്തി സതീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News