പുതിയ ദേശീയപാതകൾ : സ്ഥലമേറ്റെടുപ്പ് ഉടൻ



തിരുവനന്തപുരം എറണാകുളം- ബൈപാസ്, കൊല്ലം– ചെങ്കോട്ട ദേശീയപാത പദ്ധതികളുടെ സ്ഥലമേറ്റെടുക്കൽ ഉടൻ ആരംഭിക്കും. സ്ഥലമേറ്റെടുക്കലിനുള്ള 3 -എ വിജ്ഞാപനം കേന്ദ്രം ഉടൻ പ്രസിദ്ധീകരിക്കും. 287 ഹെക്ടർ സ്ഥലമാണ് അങ്കമാലി മുതൽ കുണ്ടന്നൂർവരെയുള്ള എറണാകുളം ബൈപാസിനായി ഏറ്റെടുക്കേണ്ടത്. 187 ഹെക്ടർ സ്ഥലമാണ് കടമ്പാട്ടുകോണംമുതൽ ഇടമൺവരെയുള്ള കൊല്ലം–-ചെങ്കോട്ട പാതയ്ക്കുവേണ്ടത്. വിഴിഞ്ഞംമുതൽ നാവായിക്കുളംവരെയുള്ള ഔട്ടർ റിങ് റോഡിന്റെ (എൻഎച്ച് 866) കാര്യത്തിൽ അടുത്ത മന്ത്രിസഭായോ​ഗത്തിൽ തീരുമാനമുണ്ടാകും. 45 മീറ്ററിൽ നാലുവരിപ്പാതയായി റോഡ് നിർമിക്കാനാണ് ദേശീയപാത അതോറിറ്റി തീരുമാനിച്ചിരുന്നത്. ഔട്ടർ റിങ് റോഡിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ 50 ശതമാനവും സർവീസ് റോഡിന്റെ മുഴുവൻ ചെലവും സംസ്ഥാനം നൽകണമെന്നാണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെടുന്നത്‌. ഇക്കാര്യത്തിൽ സംസ്ഥാനം ഉടൻ തീരുമാനം അറിയിക്കും. Read on deshabhimani.com

Related News