ചട്ടമ്പിസ്വാമിയുടെ കൃതികൾ ഡിജിറ്റലൈസ് ചെയ്യും



തിരുവനന്തപുരം > അനാചാരങ്ങളിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും സമൂഹത്തെ പ്രതീക്ഷയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും തലത്തിലേക്ക് നയിച്ച ചട്ടമ്പിസ്വാമിക്കായി പള്ളിച്ചലിൽ സാംസ്കാരിക കേന്ദ്രം ഉയരും.  മുളയ്ക്കലിൽ ചട്ടമ്പി സ്വാമികളുടെ അമ്മവീട് ഉൾപ്പെടുന്ന 35 സെന്റ് ഭൂമി സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുത്തു. ഐ ബി സതീഷ് എംഎൽഎ സർക്കാരിന് സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്മാരകം നിർമിക്കാൻ സർക്കാർ ഉത്തരവിട്ടത്. ഇതിന് 79,35,319 രൂപ അനുവദിച്ചിരുന്നു.  നിലവിൽ ഷീറ്റുമേഞ്ഞ ഒരു കെട്ടിടമാണ് ഇവിടെയുള്ളത്.  പൊതുമരാമത്ത്‌, സാംസ്കാരിക വകുപ്പുകൾ ചേർന്ന്  വിശദ പദ്ധതിരേഖ തയ്യാറാക്കും. ചട്ടമ്പിസ്വാമിയുടെ ആശയധാര പ്രചരിപ്പിക്കുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ചട്ടമ്പിസ്വാമിയുടെ കൃതികളും സ്വാമിയുമായി ബന്ധപ്പെട്ടുള്ള മറ്റ് വിവരങ്ങളും ഡിജിറ്റലൈസ് ചെയ്ത് പ്രദർശിപ്പിക്കും. പ്രവേശന കവാടത്തിൽ  പ്രതിമയും സ്ഥാപിക്കും. സാംസ്കാരിക കേന്ദ്രം എന്നതിന് അപ്പുറം പഠന ​ഗവേഷണ കേന്ദ്രമായിട്ടും പ്രവർത്തിക്കും.  പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ   നിർമാണ  നടപടികൾ സ്വീകരിച്ചുവരികയാണ്. അടുത്ത വർഷത്തോടെ  പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ ബി സതീഷ് എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News