രാഷ്‌ട്രീയ, സാമൂഹ്യമേഖലകളിൽ കൂടുതൽ കരുത്തരാകണം: സിറോ മലബാർസഭ



പാലാ ദൗത്യമേഖലകളിൽ അൽമായവിശ്വാസികൾക്ക് കൂടുതൽ ഇടം നൽകാനുള്ള ആഹ്വാനവുമായി സിറോ മലബാർസഭ മേജർ എപ്പിസ്‌കോപ്പൽ അസംബ്ലി സമാപിച്ചു. സമുദായ ശാക്തീകരണം,  കാലാനുസൃതമായ സഭാജീവിതവും ദൗത്യവും എന്നതായിരുന്ന  മുഖ്യപ്രമേയം. രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ സഭാ വിശ്വാസികൾ കൂടുതൽ കരുത്തരാകേണ്ടതിന്റെ ആവശ്യകതയും അസംബ്ലിയുടെ അന്തിമപ്രഖ്യാപനത്തിൽ ഊന്നൽ നൽകിയിട്ടുണ്ട്. സമാപന സമ്മേളനം  സിറോ മലങ്കരസഭ മേജർ ആർച്ച്‌ ബിഷപ്പ്‌ കർദിനാൾ  ബസേലിയോസ് മാർ ക്ലീമിസ് ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച് ബിഷപ്പ്‌ മാർ റാഫേൽ തട്ടിൽ അധ്യക്ഷനായി.  അസംബ്ലി അംഗീകരിച്ച അന്തിമരേഖ  മാർ പോളി കണ്ണൂക്കാടൻ  ആർച്ച്‌ ബിഷപ്പ്‌ മാർ റാഫേൽ തട്ടിലിന് സമർപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, സഭാ വക്താവ് ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ  സംസാരിച്ചു. സഭാ വക്താവ് അഡ്വ. അജി ജോസഫ് കോയിക്കൽ  സമാപന പ്രസ്താവന  വായിച്ചു.  പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, റവ.ഡോ. ജോജി കല്ലിങ്ങൽ, എംപിമാരായ ജോസ് കെ മാണി, കെ ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ജോൺ ബ്രിട്ടാസ്, എംഎൽഎമാരായ പി ജെ ജോസഫ്, മാണി സി കാപ്പൻ, സണ്ണി ജോസഫ്, മോൻസ് ജോസഫ്,  ജോബ് മൈക്കിൾ,  സെബാസ്റ്റ്യൻ കുളത്തിങ്കൽ, റോജി എം ജോൺ, ആന്റണി ജോൺ, സജീവ് ജോസഫ്, സനീഷ്‌കുമാർ ജോസഫ്,  സേവ്യർ ചിറ്റിലപ്പള്ളി എന്നിവർ  പങ്കെടുത്തു. Read on deshabhimani.com

Related News